Wednesday, April 14, 2010

രാമായണം ക്വിസ്.

1 .വാത്മീകി മഹര്‍ഷിയുടെ യഥാര്‍ത്ഥ പേര്‌ എന്താണ്‌?

രത്നാകരന്‍

2. അധ്യാത്മ രാമായണത്തില്‍ എത്ര കാണ്ഡം ഉണ്ട്?
അവയേതെല്ലാം?

ഏഴ്.
1-ബാലകാണ്ഡം.
2-അയോദ്ധ്യാ കാണ്ഡം.
3- ആരണ്യ കാണ്ഡം.
4- കിഷ്ക്കിന്ധ്യാ കാണ്ഡം.
5- സുന്ദര കാണ്ഡം.
6- യുദ്ധ കാണ്ഡം.
7- ഉത്തര കാണ്ഡം.
(വാല്‍മീകീ രാമായണത്തില്‍ ആറ് കാണ്ഡങ്ങളും അധ്യാത്മ രാമായണത്തില്‍ ഏഴ് കാണ്ഡങ്ങളും ആണുള്ളത്)

3. ജനകമഹാരാജാവിന്‍റെ സഹോദരന്‍റെ പേരെന്ത്?

കുശധ്വജന്‍

4. ശ്രീരാമ സേനയിലെ വൈദ്യന്‍?

സുഷേണന്‍

5. ശ്രീരാമന്‍‌റ്റെ വില്ലിന്‍‌റ്റെ പേര്‌?

കോദണ്ഡം.

6. സുഗ്രീവ സഖ്യത്തിനായി ശ്രീരാമനെ പ്രേരിപ്പിച്ച സ്ത്രീ?

ശബരി

7. രാവണ‌ന്‍‌റ്റെ പ്രധാനമന്ത്രിയുടെ പേര്‌?

പ്രഹസ്തന്‍.

8. വിഭീഷണന്‍‌റ്റെ പത്നിയുടെ പേര്‌?

സരമ.

9. എന്താണ് നികുംഭില?

ഇന്ദ്രജിത്തിന്റെ യാഗം നടന്ന സ്ഥലം കാളി പൂജക്ക്‌ ഉപയോഗിച്ചിരുന്ന ഒരു ഗുഹ.

10. രാവണന്‍‌റ്റെ വാളിന്‍‌റ്റെ പേര്‌?

ചന്ദ്രഹാസം.

11. ദേവേന്ദ്രന്റെ സഭയുടെ പേരെന്ത്?

സുധര്‍മ്മ

12. രാവണസഹോദരി ശൂര്‍പ്പണഖയുടെ ഭര്‍ത്താവിന്റെ പേരെന്ത്?

വിദ്യുജ്ജിഹ്വന്‍.

13. രാവണന്‍‌റ്റെ മുത്തച്ഛന്‍‌റ്റെ പേര്‌?

മാല്യവാന്‍ (അമ്മയുടെ അച്ഛന്‍), പുലസ്ത്യന്‍ (അച്ഛന്‍‌റ്റെ അച്ഛന്‍)

14. സരയൂ നദിയുടെ ഉത്ഭവ സ്ഥാനം?

മാനസ സരസ്സ്.

15. ശൂര്‍പ്പണഖ എന്ന പേരിന്റെ അര്‍ത്ഥമെന്ത്?

മുറത്തിന്‍റെ ആകൃതിയുള്ള നഖമുള്ളവള്‍.

16. രാമ സൈന്യം സമുദ്ര തീരത്തെത്തിയപ്പോള്‍ രാവണന്‍ അയച്ച ചാരന്മാര്‍?

ശുകന്‍, സാരണന്‍.

17. ദശരഥന്‍‌റ്റെ പ്രധാനമന്ത്രിയുടെ പേര്‌?

സുമന്ത്രര്‍.

18. ദശരഥ ന്‍റെ അസ്ത്രമേറ്റ്‌ മരിച്ച മുനികുമാരന്‍റെ പേരെന്ത് ?

ശ്രവണകുമാരന്‍

19. ഇന്ദ്ര പുത്രനായ ജയന്തന്‍‌റ്റെ തേരാളിയുടെ പേരെന്ത്?

ഗോമുഖന്‍

20. ബാലിയുടെ കൈത്തരിപ്പ് തീര്‍ക്കാനുള്ള മരങ്ങള്‍ ഏത് പേരില്‍ അറിയപ്പെട്ടിരുന്നു?

സപ്തസാലങ്ങള്‍

21. . എന്നില്‍നിന്നും മന്ത്രം സ്വീകരിച്ചു എനിയ്ക്ക് ഗുരുദക്ഷിണ തരണം. ഇതാര് ആരോട് പറഞ്ഞു?

കാലനേമി ഹനുമാനോട് പറഞ്ഞു. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 30 )

22 . നാളെ പ്രഭാതത്തില്‍ മദ്ധ്യദ്വാരത്തിലായി സുവര്‍ണ്ണ ഭൂഷണ ഭൂഷിതകളായ പതിനാറു കന്യകമാര്‍ താളം പിടിക്കണം. സ്വര്‍ണ്ണ രത്ന വിഭൂഷിതങ്ങളും ഐരാവത കുളത്തില്‍ പിരന്നവയുമായ നാല്‍ക്കൊമ്പനാനകളെ സജ്ജീകരിക്കണം.......ഈ വാക്കുകള്‍ ആര് ആരോട് പറഞ്ഞു?

വസിഷ്ഠന്‍ സുമത്രരോട് പറഞ്ഞു. (അധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 9,10 )

23 .എങ്ങിനെയാണ് വൃഥാ ഇങ്ങിനെ കിടന്നുറങ്ങുന്നത് ? ദേവിക്ക് വലിയോരാപത്തു വന്നിരിയ്ക്കുന്നു ....ഇതാരാണ് ആരോടാണ് പറയുന്നത്?

മന്ഥര കൈകേയിയോട് പറഞ്ഞു. (അധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 51 to 53 )

24. ജനകപുരോഹിതന്റെ പേരെന്ത്?

ശതാനന്ദന്‍

25. ശരീരകാന്തി നഷ്ടപ്പെടാതിരിക്കാന്‍ വിശേഷമായ ഒരു വസ്തു സീത ഉപയോഗിച്ചിരുന്നു.
എന്താണ് ആ വസ്തു? ആരാണത് സീതയ്ക്ക് നല്‍കിയത്?

അംഗരാഗം, നല്‍കിയത്‌ അനസൂയ.

26. മുനിശ്രേഷ്ടാ നാലുഭാഗത്തും ഭയങ്കരങ്ങളായ അപശകുനങ്ങള്‍കാണുന്നുവല്ലോ. അതെന്തുകൊണ്ടാണ്? ഭയചകിതനായി ഇങ്ങിനെ ആര് ആരോട് ചോദിച്ചു ?

ദശരഥന്‍ വസിഷ്ഠമുനിയോട്.

27 . രാവണന്‍ മന്ത്രിമാരുമൊത്തു പുഷ്പകവിമാനത്തില്‍ക്കയറി ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് യുദ്ധം ചെയ്യുവാനായി പോയി. ആ സ്ഥലത്തിന്റെ പേരെന്ത്?

ശ്വേതദ്വീപ്‌ . (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 5 )

28. ബാലിയെ ശപിച്ച മഹര്‍ഷിയുടെ പേരെന്ത്?

മാതംഗമഹര്‍ഷി (അധ്യാത്മരാമായണം കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 66,67 )

29 . പോത്തിന്റെ രൂപം ധരിച്ചുവന്ന അസുരന്‍ ആര്‍?

ദുന്ദുഭി (അധ്യാത്മരാമായണം കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 61,62 )

30 . ഒരാള്‍ക്ക്‌ വിവാഹസമ്മാനമായി കന്യകയ്ക്കൊപ്പം വിശേഷമായൊരു ആയുധവും കൂടി കിട്ടി. ആര്‍ക്കാണ് കിട്ടിയത്? എന്താണ് ആയുധം?

രാവണന്. ശക്തി എന്നുപേരുള്ള വേല്‍. (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 39,40 )

31 . മുനിശാപം നിമിത്തം മായാവിനിയായി മാറി ഒടുവില്‍ ഹനുമാന്‍ നിമിത്തം ശാപമോക്ഷം കിട്ടിയ അപ്സരസ്സിന്‍റെ പേരെന്ത്?

ധന്യമാലി. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 24 ,25)

32. താമസമെന്ന അഹങ്കാരത്തില്‍നിന്നും ഉത്ഭവിച്ച സൂക്ഷ്മതന്‍മാത്രകള്‍ എത്ര?
അവയുടെ പേരുകള്‍ എന്തെല്ലാം?

അഞ്ചെണ്ണം. ശബ്ദ,സ്പര്‍ശ,രൂപ,രസ,ഗന്ധ തന്‍മാത്രകള്‍.
(അധ്യാത്മരാമായണം ആരണ്യകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 25 )

33. ശ്രീരാമനോട് ഒരു പ്രത്യേകദേശത്തെ പാപികള്‍ തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി സങ്കടം ബോധിപ്പിക്കുന്നത്‌ ആരാണ്?ഏതാണാദേശം ?

സമുദ്രം ( വരുണന്‍ ) ആണ് സങ്കടം ബോധിപ്പിയ്ക്കുന്നത്.
ദേശത്തിന്റെ പേര്."ദ്രുമകുല്യം" (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 81,82,83 )

34. ഹനുമാന്‍റെ ബുദ്ധിശക്തികളുടെ ആഴം അളക്കുവാന്‍ ദേവന്‍മാര്‍ നിയോഗിച്ച വ്യക്തിയുടെ പേരെന്ത്?
ആ വ്യക്തി ഏത് നിലയിലാണ് അറിയപ്പെട്ടിരുന്നത്?.

സുരസ...... നാഗമാതാവ് എന്ന നിലയില്‍ (അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 11,12 )

35 . പെണ്‍മുതല വിഴുങ്ങിയത് ആരെ? എവിടെവച്ച്‌?

ഹനുമാനെ.......ദ്രോണഗിരിയിലുള്ള കാലനേമിയുടെ ആശ്രമത്തില്‍ വച്ച്.
( അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 22,23 )

36 . നിങ്ങള്‍ മായയാല്‍ മുനിവേഷം ധരിച്ചു ഹനുമാനെ മോഹിപ്പിയ്ക്കണം.
ഈ വാക്കുകള്‍ ആര് ആരോടാണ് പറഞ്ഞത്?

രാവണന്‍ കാലനെമിയോട്. (അധ്യാത്മരാമായണം യുദ്ധകാണ്ഡം സര്‍ഗ്ഗം 6 ശ്ലോകം 39 to 42 )

37 .ഹേ ! രാക്ഷസികളെ .ഞാന്‍ പറയുന്നതു കേള്‍ക്കുക. അത് നിങ്ങള്‍ക്കു ഗുണം ചെയ്യും.
ഇതാര് ആരോട് പറയുന്നു?

സീതയെ ഭീഷണിപ്പെടുത്തുന്ന ദുഷ്ടരാക്ഷസികളോട് ത്രിജട പറയുന്നതാണിത്
(അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 48 )

38 . എങ്ങിനെയാണ് സമുദ്രത്തിനു സാഗരം എന്ന പേരുകിട്ടിയത്?

സഗരപുത്രന്മാര്‍ വലുതാക്കിയതിനാല്‍ (അധ്യാത്മരാമായണം സുന്ദരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 26,27 )

39. വിഭീഷണന്റെ ഭാര്യാ പിതാവിന്റെ പേരെന്ത്?

ശൈലൂഷന്‍ (അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 42 )

40 . എന്നെ സംബന്ധിച്ചും സീതയെ സംബന്ധിച്ചും അമ്മമാര്‍ ഭ്രാതാക്കള്‍ എന്നിവരെ സംബന്ധിച്ചും നഗരവാസികള്‍ എന്താണ് പറയുന്നത്? ശ്രീരാമന്‍ ഇതാരോടാണ് ചോദിച്ചത്?

വിജയന്‍/ഭദ്രന്‍ എന്ന ദൂതനോട്.(അധ്യാത്മരാമായണം ഉത്തരകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 47,48 )

41 . തന്റെ പുണ്യംമുഴുവന്‍ മറ്റൊരാള്‍ക്ക് നല്‍കിയ ഒരുവ്യക്തി അതിനുശേഷം തന്റെ ജീവന്‍ത്യജിച്ചു. കൊടുത്തതാര്? സ്വീകരിച്ചതാര്?

ശരഭംഗ മഹര്‍ഷി.........ശ്രീരാമന്‍. (അധ്യാത്മരാമായണം ആരണ്യകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 6 )

42 . ശ്രീരാമന് സ്ത്രീധനമായി കിട്ടിയതെന്തെല്ലാം?

സ്വര്‍ണ്ണനാണയങ്ങള്‍, പതിനായിരം രഥം, പത്തുലക്ഷം കുതിരകള്‍, അറന്നൂറു ആനകള്‍, ഒരു ലക്ഷം കാലാള്‍പടയാളികള്‍, മുന്നൂറു ദാസികള്‍ , പലവിധ പട്ടുവസ്ത്രങ്ങള്‍,മുതലായവ.

43 . ദുര്‍വ്വാസാവിന്‍റെ ശാപം മൂലം അസുരത്വം പൂണ്ട ഗന്ധര്‍വ്വന്‍റെ പേരെന്ത് ? അസുരത്വംപൂണ്ട അവസരത്തില്‍ ആ വ്യക്തി ഏത് പേരില്‍ അറിയപ്പെട്ടിരുന്നു?

വിദ്യാധരന്‍ ......വിരാധന്‍.

44. ശരീരവൈചിത്ര്യമുള്ള ഒരു ദിവ്യനെ അപഹസിച്ച ഒരാള്‍ തന്മൂലമുള്ള ശാപംനിമിത്തം വളരെ പ്രത്യേകതകളുള്ള ശരീരത്തിനുടമയായ ഒരസുരനായിത്തീര്‍ന്നു. ആരാണത്?

കബന്ധന്‍

45." എന്‍റെ ദൃഷ്ടി പതിയാനിടവരുന്ന ഏതു കന്യകയും ഗര്‍ഭിണിയാകും "
ഇതാരുടെ വാക്കുകളാണ്?

പുലസ്ത്യമഹര്‍ഷി(ഉത്തരകാണ്ഡം സര്‍ഗ്ഗം 1 ശ്ലോകം 29,30)

45 . അദ്ധ്യാത്മരാമായണം പൂജിയ്ക്കുന്നതുകൊണ്ട് സിദ്ധിയ്ക്കുന്ന ഫലം ഏത് പേരില്‍ അറിയപ്പെടുന്നു?

അശ്വമേധയജ്ഞ ഫലം ( അധ്യാത്മരാമായണമാഹാത്മ്യം ശ്ലോകം 31 )

46. "കാകവൃത്താന്തം" ആര് ആരോട് വിവരിയ്ക്കുന്നു?

ഉത്തരം.......സീത ഹനുമാനോട്. ( സുന്ദരകാണ്ഡം സര്‍ഗ്ഗം 3 ശ്ലോകം 54 to 60 )

47. "ഹേ ! നാഥ ! അങ്ങയുടെപാദങ്ങളില്‍ എന്തിനേയും മനുഷ്യനാക്കാന്‍ പറ്റുന്ന ചൂര്‍ണ്ണമുണ്ടെന്നു പ്രസിദ്ധമാണ്. അങ്ങ് പാറയെ സ്ത്രീയാക്കി. കല്ലും മരവും തമ്മില്‍ എന്താണ് ഭേദം? അതിനാല്‍ അങ്ങയുടെ ചരണങ്ങള്‍ ഞാന്‍ കഴുകിക്കോട്ടേ .." ശ്രീരാമനോട് ഈ വാക്കുകള്‍ പറയുന്നത് ആരാണ്?

മിഥിലയിലെയ്ക്കുള്ള യാത്രാമധ്യേ ഗംഗാനദി മുറിച്ചുകടക്കാന്‍ സഹായിക്കുന്ന തോണിക്കാരന്‍.
(ബാലകാണ്ഡം സര്‍ഗ്ഗം 6 ശ്ലോകം 3)

48." ഹേ ! രാവണ ഞാന്‍ പറയുന്നത് കേള്‍ക്കുക. നീ ഇത്തരം വാക്കുകള്‍ പറയരുത്.നീ രാഷ്ട്രധര്‍മ്മമോ നീതിശാസ്ത്രമോ അധ്യയനം ചെയ്തിട്ടില്ല. " രാവണനോടു ഈ വാക്കുകള്‍ പറയുന്ന വ്യക്തിയുടെ പേരെന്ത്?

പ്രഹസ്തന്‍ ( ഉത്തരകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 30)

49 . "അങ്ങെനിയ്ക്ക്‌ ഭക്ഷണം തരുവാനാഗ്രഹിയ്ക്കുന്നുവെങ്കില്‍ മാംസം ചേര്‍ന്ന ഭക്ഷണം തരുക "
ഇതാര് ആരോട് പറഞ്ഞു?

അഗസ്ത്യവേഷം ധരിച്ച വജ്രദംഷ്ട്രന്‍ എന്ന അസുരന്‍ ശുകനോട്.( യുദ്ധകാണ്ഡം......സര്‍ഗ്ഗം 5 ശ്ലോകം 9,10 )

50 .ഒരു ഉപകരണത്തിന്‍റെ പേരാണ് മഹതി. ഏതാണ് ഉപകരണം? ആരാണതിന്‍റെ ഉടമസ്ഥന്‍?

നാരദന്‍‌റ്റെ വീണ

51 . ആരാണ് ഗോരൂപത്തില്‍ സത്യലോകത്തില്‍ചെന്നു സങ്കടം പറഞ്ഞത്?

ഭൂമിദേവി.

52 . എവിടെയാണ് രാമപാദുകം പൂജിച്ചിരുന്നത്?

നന്ദിഗ്രാമത്തില്‍..

53 മോക്ഷപ്രാപ്തിയ്ക്കുള്ള സാധനായോഗങ്ങള്‍ എത്ര? അവയേവ?

മൂന്ന്. ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മ്മയോഗം. ( ഉത്തരകാണ്ഡം സര്‍ഗ്ഗം 7 ശ്ലോകം 59 )

54. മഹാമത്സ്യം വിഷപിണ്ഡം വിഴുങ്ങി മരിയ്ക്കുന്നതുപോലെയാണീ പ്രവര്‍ത്തി.
ഇതാര് ആരോട് പറഞ്ഞു?

കുംഭകര്‍ണന്‍ രാവണനോട്‌. ( യുദ്ധകാണ്ഡം സര്‍ഗ്ഗം 2 ശ്ലോകം 17 )

55. ശാസ്ത്രവിധിയറിയുന്ന ബുദ്ധിമാനായ പുരുഷന്‍ കുണ്ട നിര്‍മ്മിതിയ്ക്ക് ഏതു വ്യക്തിയുടെ നിര്‍ദ്ദേശമാണ് മാതൃകയാക്കേണ്ടത്? അങ്ങിനെയുള്ള കുണ്ടത്തില്‍ ഏതു മന്ത്രമാണ് ആഹുതി ചെയ്യേണ്ടത്?

അഗസ്ത്യമുനി. ------പുരുഷസൂക്തം. ( കിഷ്ക്കിന്ധാകാണ്ഡം സര്‍ഗ്ഗം 4 ശ്ലോകം 31 )

90 comments:

  1. വളരെ ഉപകാരപ്രദം. ഇനിയും എഴുതൂ -പൊറേരി വിജയൻ മാഷ്.

    ReplyDelete
  2. സീത ദേവിയുടെ അച്ഛന്റെ പേര് എന്താണ്....?

    ReplyDelete
  3. സീത ദേവിയുടെ അച്ഛന്റെ പേര് എന്താണ്....?

    ReplyDelete
    Replies
    1. രാമായണത്തിലെ പ്രധാന വരി ഏതാണ്?

      Delete
    2. രാമം ദശരഥം വിദ്ധി
      മാം വിദ്ധി ജനകാത്മജാം
      അയോധ്യാo അടവീം വിദ്ധി
      ഗച്ഛതാത യഥാ സുഖം

      Delete
  4. ദണ്ഡകാരണ്യത്തിൽ പതിനായിരം സംവത്സരം തപസ് അനുഷ്ടിച്ച മർഷി?

    ReplyDelete
  5. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘനന്‍ എന്നിവരില്‍ ആദ്യം ജനിച്ചതാരായിരുന്നു, അല്ലെങ്കില്‍
    കൗസല്യ, കൈകേയി, സുമിത്ര എന്നീ ദശരഥപത്നിമാരില്‍ ആദ്യം പ്രസവിച്ചതാരായിരുന്നു?

    ReplyDelete
  6. വാൽമീകി മഹർഷിയുടെ അമ്മ?

    ReplyDelete
  7. രാവണന്റെ വിമാനത്തിന്റെ പേര്?

    ReplyDelete
  8. രാമലക്ഷ്മണന്മാരെ യാഗ രക്ഷക്കായി തന്നോടോപ്പോം അയക്കണമെന്ന് വിശ്വാമിത്ര മഹർഷിയുടെ വാക്കുകൾ കേട്ടു വ്യസനം തോന്നിയ ദശരഥനോടു ശ്രീരാമന്റെ രഹസ്യ വൃത്താന്തം കുലഗുരുവായ വസിഷ്ഠ മഹർഷി പറഞ്ഞതുപോലെ വനവാസത്തിനു പോകുമ്പോൾ സീത രാമ ലക്ഷ്മണൻ മാരെ കണ്ടു ദുഃഖിച്ച അയോധ്യ നിവാസികളോട് ശ്രീ രാമതത്ത്വം ഉപദേശിച്ചത് ആരാണ്

    ReplyDelete
    Replies
    1. വാമദേവമഹര്‍ഷി

      Delete
    2. വളരെ നന്നായിട്ടുണ്ട്

      Delete
    3. വളരെ നന്നായിട്ടുണ്ട്

      Delete
    4. വളരെ നന്നായിട്ടുണ്ട്

      Delete
    5. വാല്മീകി രാമായണത്തിലും ഏഴു കാണ്ഡങ്ങൾ തന്നെ ആണ് ഉള്ളത്..

      Delete
  9. വളരെ നന്നായിട്ടുണ്ട്....

    ReplyDelete
  10. കൈകെയിയുടെ സ്വന്ത രാജ്യം

    ReplyDelete
  11. രാവണന്റെ പിതാവിന്റെ നാമം?

    ReplyDelete
  12. രാവണന്റെ പിതാവിന്റെ നാമം?

    ReplyDelete
  13. കൈകെയിയുടെ സ്വന്ത രാജ്യം

    ReplyDelete
  14. ശബരി ധ്യാനത്തിൽ ഇരുന്ന ആശ്രമം ?

    ReplyDelete
  15. ര,മ എന്നീ അക്ഷരങ്ങളില്ലാത്ത ശ്ലോകങ്ങൾ

    ReplyDelete
    Replies
    1. വിഷ്ണുജോത്ബിഭവ നന്ദന പുത്രൻ വ്യാസൻ
      വിഷ്ണു താൻ തന്നെ വന്നു പിറന്ന തപോധനൻ

      Delete
  16. ആരാണ് വാല്മികിക്കു വാൽമീകി എന്ന പേര് ഇട്ടതു

    ReplyDelete
  17. സപ്തർഷി മഹർഷി

    ReplyDelete
  18. ചിന്തയുണ്ടാകരുതേതുമേ മാനസേ ചിന്തയുണ്ടാകുന്നതു ഭാര്യാ വിനാശിനി ആര് ആരോട് പറഞ്ഞു

    ReplyDelete
  19. ഖര ദൂഷണ ത്രിശിരസ്സുകൾ മരിച്ച വിവരം രാവണനെ അറിയിച്ചത് ആരാണ്

    ReplyDelete
  20. ലങ്കയിൽ ഏതു വ്യക്ഷത്തിെന്റെ ചുവട്ടിലാണ് ദു:ഖിതയായ സീതയെ ഹനുമാൻ കെണ്ടെത്തിയത്?

    ReplyDelete
  21. വിശപ്പും ദാഹവുമില്ലാതിരിക്കാൻ വിശ്വാമിത്രൻ രാമ ലക്ഷ്മണൻമാർക്ക് ഉപേദേശിച്ച മന്ത്രം

    ReplyDelete
  22. പഞ്ചവാനരൻ മാർ ആരെല്ലാം

    ReplyDelete
    Replies
    1. സുഗ്രിവൻ, ഹനുമാൻ, ജാമ്പവാൻ, ജ്യോതിർമുഖൻ, വേഗദർശി.

      Delete
  23. രാമനു മരുന്നു കൊണ്ടുവരാൻ ഹനുമാൻ ഏതു മലയാണു് പറിച്ചെടുത്തത്?

    ReplyDelete
  24. വാൽമീകി രാമായണത്തിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്??

    ReplyDelete
  25. രാമായണത്തിന്റെ പ്രധാന ഉദ്ദേശം

    ReplyDelete
  26. രണ്ടാം ചോദ്യത്തിൻറെ ഉത്തരം പൂർണമായും ശരിയല്ല.വാത്മീകിരാമായണത്തിലും, സംസ്കൃത അദ്ധ്യാത്മരാമായണത്തിലും ഏഴു കാണ്ഡങ്ങൾ വീതവും,അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആറു കാണ്ഡങ്ങളും ആണുള്ളത്.

    ReplyDelete
  27. രാമായണം അടിസ്ഥാനമാക്കി കാളിദാസൻ രചിച്ച കാവാച്യം?

    ReplyDelete
  28. സ്വയം വരശേഷം അയോധ്യയിലേക്കുളള യാത്ര മുടക്കാൻ ശ്രമിച്ചതാര്

    ReplyDelete
  29. ശത്രുഘ്നൻ്റെ ഗുരു ആര്?

    ReplyDelete
  30. അദ്ധ്യാത്മ രാമായണത്തിന്റ ഓരോ അധ്യയംത്തെയും കുറിക്കുന്ന പേര്?

    ReplyDelete
  31. രാവണെെന്റെ അമ്മാവൻ ആണ് മാല്യവാൻ
    13 േദ്യം

    ReplyDelete
  32. 8ഹകകകകകകകകകകകകകകകകകകകകകകകകകകകകകകകകകര

    ReplyDelete
  33. ശിവ ഭഗവനാൽ മാത്രമേ വധിക്കപ്പെടാവു എന്ന് വരം വാങ്ങിയ രാവണസഹോദരൻ

    ReplyDelete
  34. സുന്ദര കാണ്ഡം വൃത്തം ഏതാണ്

    ReplyDelete
  35. ശിവ ഭഗവാനാൽ വധിക്ക പ്പെട്ട രാക്ഷസൻ

    ReplyDelete
  36. രാമനെ സീതയിൽ നിന്ന് അകറ്റാൻ വേണ്ടി സ്വർണമാ നിൻറെ രൂപത്തിൽ വന്നത് ആരാണ് ആണ്

    ReplyDelete
  37. സേതു വിന്റെ അർത്ഥം പറയാമോ.... Sethubandhanam അർത്ഥം വും വേണം

    ReplyDelete
  38. ഭാരതത്തിൻ്റെ പരദേവത ആരാണ്

    ReplyDelete
  39. വേദവ്യാസൻ്റെ ആശ്രമത്തിൻ്റെ പേര് എന്ത്

    ReplyDelete
  40. വാത്മീകി മഹർഷിയുടെ പത്നിയുടെ പേരെന്ത്

    ReplyDelete
  41. പരശുരാമന്റെ ജന്മ നക്ഷത്രമെന്ത്‌

    ReplyDelete
  42. 21 പ്രാവശ്യം ഭൂമിയ്ക്ക് വലം വച്ച് താരമാണ്. സമുദ്രലംഘനത്തേക്കുറിച്ചുള്ള ആലോചന നടക്കുന്നു ഭാഗത്താണ് ഈ പരാമർശം.ഇത്ഥമജാമല്മജൻ ചൊന്നത് എന്ന് പറയുന്നുണ്ട്. ആരാണിത്.

    ReplyDelete
  43. 21 പ്രാവശ്യം ഭൂമിയ്ക്ക് വലം വച്ച്താരണ്?

    ReplyDelete
  44. Borgata Hotel Casino & Spa - Atlantic City - JT Hub
    Situated 부산광역 출장샵 in Atlantic City, Borgata Hotel Casino 경기도 출장마사지 & Spa has 부천 출장샵 numerous amenities and activities, from the casino's 18 오산 출장마사지 restaurants to 경기도 출장안마 the shopping area,

    ReplyDelete